മംഗലപ്പുഴ സെമിനാരി: നവീകരിച്ച ദേവാലയം ആശിർവദിച്ചു.
|
28-01-2025
പ്രസിദ്ധമായ ആലുവ മംഗലപുഴ സെമിനാരിയുടെ നവീകരിച്ച ദേവാലയത്തിന്റെ പുനർകൂദാശ കർമ്മം ഇതിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ സീറോ മലബാർ സഭ മേജർ ആർച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ ജനുവരി 28ന് നിർവഹിച്ചു. 1951-ൽ സ്പെയിനിൽ നിന്നുള്ള കർമലീത്ത മിഷനറിമാർ നിർമ്മിച്ച ഈ ദേവാലയം ആഗോള സഭയുടെ പ്രേഷിത ചൈതന്യത്തിന്റെ അടയാളമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. വൈദിക വിദ്യാർഥികളുടെ ഊർജ്ജസ്രോതസ്സായി ഈ ആലയം മാറട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. മുഖ്യകാർമ്മികനോടൊപ്പം പത്ത് അഭിവന്ദ്യ പിതാക്കന്മാരും നൂറോളം വൈദികരും ആയിരത്തോളം സന്യസ്തരും വൈദികാർത്ഥികളും വിശ്വാസികളും ആശീർവാദകർമ്മത്തിൽ പങ്കുചേർന്നു. ജനറൽ കൺവീനർ ഫാദർ അഗസ്റ്റിൻ കല്ലേലി നടത്തിയ ആമുഖപ്രഭാഷണത്തോടെ തിരുകർമ്മങ്ങൾ ആരംഭിച്ചു. റെക്ടർ ഫാദർ സെബാസ്റ്റ്യൻ തോമസ് പാലമൂട്ടിൽ ഈ ദൈവാലയത്തിന്റെ ചരിത്രം സ്മരിച്ചുകൊണ്ട് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഫാദർ കുര്യൻ മുക്കാംകുഴിയിൽ നവീകരണത്തിന് ഉദാരമായി സഹായിച്ചവരെ ആദരിച്ച് സംസാരിച്ചു. മാർ റാഫേൽ തട്ടിൽ, മാർ ടോണി നീലങ്കാവിൽ എന്നിവർ അവർക്ക് മെമെന്റോ നൽകി. വൈസ് റെക്ടർ വിൻസൻ്റ് കുണ്ടുകുളം എല്ലാവർക്കും കൃതജ്ഞത ആശംസിച്ചു. നിയോ-ഗോഥിക് വസ്തു വിദ്യയിലും, സ്റ്റെയിൻഡ് ഗ്ലാസ് ചിത്രങ്ങളാലും, അമൂല്യമായ മാർബിളുകളാലും അനന്യമായ ഈ ദൈവ ഭവനം സന്ദർശിക്കാൻ മുൻകൂട്ടിയുള്ള അനുവാദത്തോടെ അവസരം ഉണ്ടാകുമെന്ന് ഫാദർ സെബാസ്റ്റ്യൻ പാലാമൂട്ടിൽ അറിയിച്ചു.
“REDISCOVER THE PRECIOUSNESS OF THE VOCATION AS ST. THOMAS DID”-Rt. Rev. Dr Antony Valunkal Rt. Rev. Dr. Antony Valunkal, the Auxiliary Bishop of the Archdiocese of Verapoly, who was the chief guest of Dukhrana em...
The Mangalapuzha Seminary Literary Association, Forums and Apostolates for the academic year 2025 were officially inaugurated on June 30 in connection with the feast of St. Peter and St. Paul. The event had the esteeme...
A new chapter of love and compassion was opened on 18th June 2025 with the inauguration of the Social Service and Jesus Fraternity at the Mangalapuzha Seminary campus. The ceremony was inaugurated by Mr. Santosh Joseph, ...